വടകര എം.ഡി.എം.എ കേസ്: മുഖ്യകണ്ണി ഷി​ന്റോ അറസ്റ്റിൽ

MTV News 0
Share:

അ​ധ്യാ​പി​ക​മാ​ര്‍ ഉ​ള്‍പ്പെ​ട്ട വ​ട​ക​ര എം.​ഡി.​എം.​എ കേ​സി​ലെ​യും ക​ണ്ണൂ​രി​ല്‍ എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യ കേ​സി​ലെ​യും മു​ഖ്യ​പ്ര​തി​യെ ക​ണ്ണൂ​ര്‍ പൊ​ലീ​സ് ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് സു​ല്‍ത്താ​ന്‍ ബ​ത്തേ​രി അ​മ​ര​ക്കു​നി പാ​ടി​ച്ചി​റ അ​മ്പാ​ട്ട് ഹൗ​സി​ല്‍ ഷി​ന്റോ എ​ന്ന ഷൈ​ന്‍ (25) നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ പേ​രാ​മ്പ്ര ബി.​ആ​ര്‍.​സി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന അ​ധ്യാ​പ​ക​രാ​യ കീ​ര്‍ത്ത​ന, കാ​വ്യ, ഗ്രീ​ഷ്മ എ​ന്നി​വ​രെ എം.​ഡി.​എം.​എ സ​ഹി​തം മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നി​ല​വി​ല്‍ ഇ​വ​ര്‍ ജാ​മ്യ​ത്തി​ലാ​ണ്.ഈ ​കേ​സി​ല്‍ കോ​ഴി​ക്കോ​ട് വാ​ണി​മേ​ല്‍ സ്വ​ദേ​ശി കെ.​സി. അ​ജ്‌​നാ​സ്, ത​ല​ശേ​രി സ്വ​ദേ​ശി ഇ.​പി. മു​ഹ​മ്മ​ദ് സ​മീ​ര്‍ എ​ന്നി​വ​രെ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് ല​ഹ​രി ക​ട​ത്ത് ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി ഷി​ന്റോ ഷി​ബു​വാ​ണെ​ന്ന് സൂ​ച​ന ല​ഭി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍ന്ന് വ​ട​ക​ര പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​ത്തി​ലാ​യി​രു​ന്നു.​നി​ടെ ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് രാ​ത്രി ത​ളാ​പ്പ് ഗ്രീ​ന്‍ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ന് പി​റ​കി​ലു​ള്ള റോ​ഡി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ എം.​ഡി.​എം.​എ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ ക​ണ്ണൂ​ര്‍ ടൗ​ണ്‍ എ​സ്.​ഐ: ടി.​കെ. അ​ഖി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ​ള്ളി​ക്കു​ന്ന് കാ​ന​ത്തൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കൃ​ഷ്ണ ഗാ​ര്‍ഡ​നി​ല്‍ ഉ​ദ​യ​കൃ​ഷ്ണ (25), ചാ​ലാ​ട് മ​ണ​ല്‍ കൃ​ഷ്ണ റോ​ഡ് ഹാ​ജി​ദ ക്വാ​ര്‍ട്ടേ​ഴ്‌​സി​ലെ കെ. ​വി​ഷ്ണു (26), ഇ​ട​ച്ചേ​രി മു​ത്ത​പ്പ​ന്‍ കാ​വി​ന് സ​മീ​പ​ത്തെ പാ​ര്‍വ്വ​തി നി​വാ​സി​ല്‍ പി. ​ഹൃ​തി​ന്‍ എ​ന്ന കു​ട്ടു (27) എ​ന്നി​വ​രെ​യാ​ണ് 51.54 ഗ്രാം ​എം.​ഡി.​എം.​എ​സ​ഹി​തം പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ എം.​ഡി.​എം.​എ ഇ​വ​ര്‍ക്ക് എ​ത്തി​ച്ചു​ന​ല്‍കി​യ​ത് ഷി​ന്റോ​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി. ഇ​തേ​ത്തു​ട​ര്‍ന്ന് ഷി​ന്റോ​യെ പി​ടി​കൂ​ടാ​ന്‍ ക​ണ്ണൂ​ര്‍ പൊ​ലീ​സും നീ​ക്കം തു​ട​ങ്ങി. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​ണെ​ന്ന സൂ​ച​ന പൊ​ലീ​സി​ന് ല​ഭി​ച്ചു.ഇ​തേ​ത്തു​ട​ര്‍ന്ന് ര​ണ്ട് ദി​വ​സ​മാ​യി ഷി​ന്റോ​യ്ക്കാ​യി ഹൈ​ദ​രാ​ബാ​ദി​ല്‍ ക​ണ്ണൂ​ര്‍ പൊ​ലീ​സ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തി ഷി​ന്റോ​യെ പി​ടി​കൂ​ടി ബു​ധ​നാ​ഴ്ച്ച പു​ല​ര്‍ച്ചെ​യാ​ണ് ക​ണ്ണൂ​രി​ല്‍ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ കേ​സി​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി​ജ​യ്ഭാ​ര​ത് റെ​ഡി​യു​ടെ നി​ര്‍ദേ​ശ പ്ര​കാ​രം ക​ണ്ണൂ​ർ ടൗ​ണ്‍ ഇ​ൻ​സ്‌​പെ​ക്ട​ർ മ​ഹേ​ഷ് ക​ണ്ട​മ്പേ​ത്ത് ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ണൂ​ർ ടൗ​ൺ എ​സ്.​ഐ ടി.​കെ അ​ഖി​ല്‍, സീ​നി​യ​ര്‍ സി.​പി.​ഒ ജി​ഷാ​ന്ത്, ഡാ​ന്‍സാ​ഫ് ടീം ​അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​നി വ​ട​ക​ര കേ​സി​ല്‍ ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​വി​ടു​ത്തെ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ സ​മീ​പി​ക്കും.