പോളിടെക്‌നിക് കോളേജ്:നടപടികള്‍ വേഗത്തിലാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം

MTV News 0
Share:

 

 

 

തിരുവമ്പാടി മണ്ഡലത്തില്‍ അനുവദിച്ച സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിന്റെ പ്രവര്‍ത്തനം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് സി.കെ. കാസിം എം.എല്‍.എ. തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ജയപ്രകാശ്, സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആനി എബ്രഹാം, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ജൗഹറലി, ഡയറക്ടറേറ്റിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജുകളുടെ എണ്ണം പരിമിതമാണെന്നും നിലവില്‍ രണ്ട് സ്ഥാപനങ്ങള്‍ മാത്രമാണുള്ളതെന്നും യോഗം വിലയിരുത്തി. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ജില്ലയ്ക്കുള്ള പ്രാധാന്യം പരിഗണിച്ച് പുതിയ സ്ഥാപനം ആരംഭിക്കുന്നതിന് വകുപ്പിന്റെ പൂര്‍ണ പിന്തുണ ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.പദ്ധതി വേഗത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിനായി മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും ആവശ്യമായ സ്ഥലം മണ്ഡലത്തില്‍ ഉടന്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ. അറിയിച്ചു.സ്ഥിരം കെട്ടിടം ഒരുക്കുന്നതിന് മുമ്പുതന്നെ താല്‍ക്കാലിക കെട്ടിടത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള സാധ്യത പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ യോഗത്തില്‍ ചുമതലപ്പെടുത്തി. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഡയറക്ടറും ജോയിന്റ് ഡയറക്ടറും നേരിട്ടെത്തി പരിശോധന നടത്തുമെന്നും അറിയിച്ചു. വലിയൊരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം യാഥാര്‍ഥ്യമാക്കുന്നതിന് സര്‍ക്കാരിന്റെ പ്രത്യേക ധനസഹായം ലഭ്യമാക്കുന്നതിനും വയനാട് ലോക്‌സഭാംഗം പ്രിയങ്കാ ഗാന്ധിയുടെ സഹായത്തോടെ സ്ഥാപനത്തിന് സാമൂഹിക ഉത്തരവാദിത്വ പദ്ധതികളിലൂടെയുള്ള ധനസഹായം കണ്ടെത്തുന്നതിനും മുന്‍കൈയെടുക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍പരിശീലനവും ഉറപ്പാക്കുന്ന രീതിയിലുള്ള കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകളും, ഇതിന്റെ ഭാഗമായി തൊഴില്‍പരിശീലനം ഉള്‍പ്പെടുത്തിയ ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. പ്രാഥമിക ഘട്ടത്തില്‍ പുതുതലമുറയിലെ നാല് തൊഴില്‍മേഖലകളുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ഉള്‍പ്പെടുത്തി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനും യോഗത്തില്‍ തീരുമാനമായി.മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതില്‍ നിര്‍ണായകമാകുന്ന പദ്ധതിയുടെ തുടര്‍നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Share:
      തിരുവമ്പാടി മണ്ഡലത്തില്‍ അനുവദിച്ച സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിന്റെ പ്രവര്‍ത്തനം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് സി.കെ. കാസിം എം.എല്‍.എ. തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ജയപ്രകാശ്, സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആനി എബ്രഹാം, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ജൗഹറലി, ഡയറക്ടറേറ്റിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജുകളുടെ എണ്ണം പരിമിതമാണെന്നും നിലവില്‍ രണ്ട് സ്ഥാപനങ്ങള്‍ മാത്രമാണുള്ളതെന്നും യോഗം...പോളിടെക്‌നിക് കോളേജ്:നടപടികള്‍ വേഗത്തിലാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം