
ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റോവർ–റേഞ്ചർ യൂണിറ്റ് വിദ്യാർഥികൾ നടത്തിയ ചോളക്കൃഷിയുടെ വിളവെടുപ്പ് വി.ടി. സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മംഗൾദാസ് ത്രിവേണി അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി അധ്യാപകൻ പി.പി. റിനേഷ് കുമാറിന്റെ നേതൃത്വത്തിൽ 56 വിദ്യാർഥികൾ ചേർന്നാണ് സ്കൂളിൽ കൃഷി ഒരുക്കിയത്. കഴിഞ്ഞ ഓഗസ്റ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കൃഷിക്കായി 1000 രൂപ ചെലവിൽ വാങ്ങിയ 500 ഗ്രാം വിത്തുകൾ 250 ഗ്രോ ബാഗുകളിലാണ് സ്കൂൾ ടെറസ്സിൽ നട്ടുവളർത്തിയത്. ചാണകപ്പൊടി, കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് മൂന്ന് മാസത്തോളം നടത്തിയ പരിചരണത്തിനൊടുവിലാണ് മികച്ച വിളവ് ലഭിച്ചത്.ചടങ്ങിൽ കൃഷി ഓഫീസർ വി. അഖില, സ്കൂൾ പ്രിൻസിപ്പൽ ആർ. ഇന്ദു, ഹെഡ്മിസ്ട്രസ് പി. ഷൈമ, പി.ടി.എ പ്രസിഡന്റ് സി.കെ. പ്രദീഷ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പി. നികേഷ് കുമാർ, വിദ്യാർഥി പ്രതിനിധി വിനായക് കൃഷ്ണ എന്നിവർ സംസാരിച്ചു.
© Copyright - MTV News Kerala 2021





View Comments (0)