
ആക്രമണസാധ്യതയെന്ന് പൊലീസ് മുന്നറിയിപ്പ്; കോഴിക്കോട് ബീച്ചിൽ നടത്താനിരുന്ന ‘അൺമാസ്‌കിങ് അനോമലീസ്’ പരിപാടി മാറ്റി
ആക്രമണത്തിന് സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അൺമാസ്‌കിങ് അനോമലീസ് കോഴിക്കോട് ബീച്ചിൽ നാളെ നടത്താനിരുന്ന പരിപാടി മാറ്റി. അബ്ദുല്ല ബാസിലിന്റെ നേതൃത്വത്തിലുള്ള സംവാദവേദിയാണ് ‘അൺമാസ്‌കിങ് അനോമലീസ്’.ആശയപരമായ സംവാദങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന ഇത്തരം രീതികൾ ഗൗരവകരമായി കാണേണ്ടതുണ്ട്. തികച്ചും ആരോഗ്യകരമായ ചർച്ചകളാണ് ‘അൺമാസ്‌കിങ് അനോമലീസ്’ സംഘടിപ്പിക്കാറുള്ളത്. മുൻ പ്രോഗ്രാമുകളുടെ വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്. വർഗീയമായ പരാമർശങ്ങളോടെയും മതനിന്ദ അടങ്ങുന്ന ഉള്ളടക്കത്തോടെയും വംശഹത്യാ ന്യായീകരണങ്ങളോടെയും ഇതേ ബീച്ചിൽ എസൻസ് പോലെയുള്ള നിരീശ്വരവാദ സംഘടനകൾ പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരുന്നു.എന്നാൽ അതിന്റെ മറുപുറം സംസാരിക്കാനും, സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം കൈമാറാനും ശ്രമിക്കുമ്പോൾ കായികമായി നേരിടാൻ ശ്രമിക്കുന്നത് അപലപനീയമാണ്. കളമശ്ശേരി ഭീകരാക്രമണത്തിനും കൊച്ചി സിനഗോഗ് ആക്രമണത്തിനും തുടർച്ചയായി ഇത്തരം തീവ്രചിന്താഗതികളും ആക്രമണശ്രമങ്ങളും ഗൗരവത്തോടെ സർക്കാരും സംവിധാനങ്ങളും കാണേണ്ടതുണ്ട്.നാടിന്റെ സമാധാന അന്തരീക്ഷവും നിയമസംവിധാനങ്ങളോടുള്ള ബഹുമാനവും മുൻനിർത്തി പൊലീസിന്റെ ആവശ്യം പരിഗണിച്ച് നാളെ നടക്കാനിരുന്ന പ്രോഗ്രാം ക്യാൻസൽ ചെയ്തതായി അറിയിക്കുന്നു. വിദ്വേഷ ആശയങ്ങളെ അതിജയിച്ച് സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും ആശയം ഇനിയും ഉറക്കെ കേൾപ്പിക്കുമെന്നും സംഘടന ഫേസ്ബുക്കിൽ പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.
© Copyright - MTV News Kerala 2021





View Comments (0)