
കോഴിക്കോട് ചാത്തമംഗലം ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം
ചാത്തമംഗലം ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം. പ്രീഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യയില്‍, പ്രഖ്യാപിച്ച പദ്ധതി എട്ടു വര്‍ഷമായിട്ടും എങ്ങുമെത്തിയില്ല. തുടര്‍ന്ന് ആദ്യ കരാറുകാരനെ ഒഴിവാക്കി മറ്റൊരാളെ നിയോഗിച്ചിട്ടും പണി പൂര്‍ത്തിയായില്ല. അഴിമതിയാണ് പദ്ധതി മുടങ്ങിക്കിടക്കാന്‍ കാരണമെന്നാണ് പരാതി.42 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ വീട് എന്ന ലക്ഷ്യത്തില്‍ തുടങ്ങിയ പദ്ധതി പാതിവഴിയിലായതിലാണ് വിജിലന്‍സ് അന്വേഷണം നടക്കുക. ഫ്ലാറ്റ് സമുച്ചയത്തില്‍ വിജിലന്‍സ് പരിശോധന നടത്തി.അതേസമയം പുതിയ കരാറുകാരനെ നിയോഗിച്ച് ഫ്ലാറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലൈഫ് മിഷന്റെ ആലോചന. 2018ലാണ് ചാത്തമംഗലത്ത് ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയായിരുന്നു ലക്ഷ്യം.ഇതിനിടെ കോടികള്‍ ചെലവിട്ട് എത്തിച്ച നിര്‍മാണ സാമഗ്രികള്‍ തുരുമ്പെടുത്തും കാടുകയറിയും നശിക്കാന്‍ തുടങ്ങി. നിലവിലെ നിര്‍മാണത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന ആക്ഷേപവുമുയര്‍ന്നു. ഇതോടെയാണ് പദ്ധതിയിലെ അഴിമതി അന്വേഷിക്കാനാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി ലഭിച്ചത്.
© Copyright - MTV News Kerala 2021





View Comments (0)