
സംസ്ഥാനത്തെ സ്വർണവില വീണ്ടും കുറഞ്ഞു. ഒരു ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 11,465 രൂപയും പവന് 91,720 രൂപയുമായി.വിപണിയിൽ 22 കാരറ്റ് സ്വർണത്തിന് പുറമെ മറ്റ് കാരറ്റുകളുടെ വിലയിലും കുറവുണ്ടായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 9,330 രൂപയിലും പവന് 74,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ താഴ്ന്ന് 7,345 രൂപയും പവന് 58,760 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞതോടെ 4,740 രൂപയിലും പവന് 37,920 രൂപയിലുമാണ് ഇന്നത്തെ നിരക്ക്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)