
നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം ‘സ്നേഹത്തണൽ 2026’ സംഘടിപ്പിച്ചു. എം.ഇ.എസ് സെൻട്രൽ സ്കൂളിൽ നടന്ന പരിപാടി പി.കെ. ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കിടപ്പുരോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാനസിക പിന്തുണയും കരുതലും ഉറപ്പാക്കുന്നതിൽ ഇത്തരം സംഗമങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ലൈല അധ്യക്ഷത വഹിച്ചു. ഡോ. എം.എ. അമീറലി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബാലമാണി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. സുനിത, ശറഫുദ്ധീൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.സി. അബ്ദുൾ ജലീൽ, ജൗഹർ പൂമംഗലം, ജസീല മജീദ്, എൻ.കെ. രതീഷ്, സഫീന ബഷീർ, ഷെർളി പയ്യടി, സി.കെ. സലീം, പി.സി. റംല, ഇ.വി. നിഷ, ഗിരിജ ടീച്ചർ, പി.പി. ഫമിത, അപർണ നടുവിലേടത്ത്, സി.കെ. ജഗജീവൻ, അഹമ്മദ് ശരീഫ്, ബി.എഫ്.എച്ച്.സി നരിക്കുനി മെഡിക്കൽ ഓഫീസർ ഡോ. സാമുവൽ റോബർട്ട് ജാഫേത്, പ്രൊജക്ട് ഇംപ്ലിമെന്റിങ് ഓഫീസർ ഡോ. എൻ.കെ. റസീന, ഹെൽത്ത് ഇൻസ്പെക്ടർ വി. ഷറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
© Copyright - MTV News Kerala 2021





View Comments (0)