
കട്ടാങ്ങൽ:ചുലൂർ എം വി ആർ ക്യാൻസർ സെന്ററിൽ ചികിത്സ തേടിയ രോഗികൾക്കും കൂട്ടിരിപ്പികാർക്കും ചക്ക പുഴുക്ക് വിതരണം ചെയ്തു.പ്രതിരോധ ശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിപി.ഐ എം പാറക്കണ്ടി ബ്രാഞ്ച് കമ്മറ്റിയും ‘തേജസ്’ കുടുംബശ്രീ പ്രവർത്തകരും ചേർന്നാണ് ചക്ക പുഴുക്ക് തയ്യാറാക്കി വിതരണം നടത്തിയത്.
എം വി ആർ ക്യാൻസർ സെന്ററിന്റെ പരിസരത്ത് അപാർട്മെന്റിലും ഫ്ലാറ്റിലുമായി താമസിക്കുന്ന ഏകദേശം 40 കുടുംബങ്ങളിലെ 200 പേർക്കാണ് ചക്ക പുഴുക്ക് വിതരണം ചെയ്തത്.
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളികൽ ഗഫൂർ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സി ഡി എസ് ചെയർപേഴ്സൺ എൻ.പി കമല,ഷിജുലാൽ തുടങ്ങിയവർ സന്നിഹിതരായി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)