നയന്‍സ്-വിക്കി വിവാഹം; ആദ്യ ചിത്രം പുറത്ത്…ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.

MTV News 0
Share:
MTV News Kerala

ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തെന്നിന്ത്യന്‍ താരറാണി നയന്‍താരയും സംവിധായകന്‍.

വിഘ്നേഷ് ശിവനും വിവാഹിതരായി. നയന്‍സ്-വിക്കി വിവാഹത്തിന്റെ ആദ്യ ചിത്ര പുറത്ത്. ചിത്രം ഇതിനോടകം തന്നെ ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു.

മഹാബലിപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കനത്ത സുരക്ഷയിലായിരുന്നു വിവാഹ വേദിയും പരിസരവും. ക്ഷണക്കത്തിനൊപ്പം നല്‍കിയ പ്രത്യേക കോഡ് നമ്പര്‍ നല്‍കിയാലേ വിവാഹ ഹാളിലേക്ക് കടക്കാനാന്‍ കഴിയുമായിരുന്നുള്ളൂ. അനുഷ്‌ക- വിരാട് കൊഹ്ലി, കത്രീന കെയ്ഫ്- വിക്കി കൗശല്‍, ഫര്‍ഹാന്‍ അക്തര്‍-ഷിബാനി, വരുണ്‍ ധവാന്‍- നടാഷ തുടങ്ങിയ നിരവധി താരവിവാഹങ്ങള്‍ നടത്തിയ ഇവന്റ് കമ്പനിയായ ഷാദി സ്‌ക്വാഡ് ആണ് നയന്‍താര-വിഘ്‌നേഷ് വിവാഹവും ഏറ്റെടുത്തത്, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഡ്ഡിംഗ് പ്ലാനേഴ്‌സ് ആണ് ശാദി സ്‌ക്വാഡ്.

മഹാബലിപുരത്തെ ഹോട്ടലില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു താരവിവാഹം. വിവാഹം ഡോക്യുമെന്ററിയായി ചിത്രീകരിച്ച് പിന്നീട് ഒരു ഒടിടി പ്ലാറ്റ്ഫോം വഴി സ്ട്രീം ചെയ്യാനുള്ള പ്ലാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നെറ്റ് ഫ്‌ളിക്‌സുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, നെറ്റ്ഫ്‌ളിക്‌സോ നയന്‍താരയോ വിഘ്‌നേഷോ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചിരുന്നു. 2015ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, തീര്‍ത്തും പ്രൊഫഷണലായ ആ കണ്ടുമുട്ടലും പരിചയപ്പെടലും പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏഴുവര്‍ഷമായി പരസ്പരം കൂട്ടായി, കരുത്തായി ഇരുവരും ഒന്നിച്ചുണ്ട്. ഇപ്പോള്‍ തങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവുകയാണ് നയന്‍താരയും വിഘ്‌നേഷും.