കുഞ്ചാക്കോ ബോബന് ഷൂട്ടിങ്ങിനിടെ പരിക്ക്.

MTV News 0
Share:
MTV News Kerala

കുഞ്ചാക്കോ ബോബന് ഷൂട്ടിംഗിനിടെ പരിക്ക്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് കുഞ്ചാക്കോ ബോബശന്റ കൈക്ക് പരിക്കേറ്റത്. വലതു കയ്യില്‍ ആംസ്ലിങ് ബാന്‍ഡേജുമിട്ട് ‘ ഒരു പരുക്കന്‍ കഥാപാത്രം ആവശ്യപ്പെട്ട പരുക്ക് ‘ എന്ന വാചകവുമായി കുഞ്ചാക്കോ ബോബന്‍ തന്നെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് വിവരം അറിയുന്നത്.

അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.