കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി ഖത്തറിൽ കടലിൽ മുങ്ങിമരിച്ചു.

MTV News 0
Share:

ദോഹ: കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു.പരിയങ്ങാട് തടയിൽ അസീസിന്‍റെ മകൻ അൻസിൽ (29) ആണ് അൽ വക്റയിലെ കടലിൽ മുങ്ങി മരിച്ചത്. അബൂഹമൂറിലെ വില്ലാ മാർട്ട് ജീവനക്കാരനായ അൻസിൽ തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോയതായിരുന്നു. പിന്നീട്, കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും അന്വേഷണം നടത്തുന്നതിനിടയിലാണ് ഹമദ് മെഡിക്കൽ കോർപറേഷനിൽ മൃതദേഹം കണ്ടെത്തിയത്.

ഫാത്തിമ ഷബാനയാണ് അൻസിലിന്‍റെ ഭാര്യ. മകൾ ആയിഷ റെന. മാതാവ്: അസ്മ. സഹോദരൻ: അഫ്സൽ