
ചാത്തമംഗലം പഞ്ചായത്തിന്റെയും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് മിസ്റ്റ് ടീമിന്റെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്ക് വേണ്ടി ആരോഗ്യ പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി.നായർകുഴി മാളികതടത്തിൽ വെച്ച് നടത്തിയ ക്യാമ്പുകൾ ശിവദാസൻ ബംഗ്ലാവിൽ, റീന മാണ്ടികാവിൽ എന്നിവർ ഉൽഘാടനം ചെയ്തു.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമ്മാരായ അബ്ദുറഷീദ്. ഇ, സുധീർരാജ് ഒ എന്നിവരും ആശ വർക്കർമാരായ ജയ, രുഗ്മിണി, RRT മാരായ ഗിരീഷ് പി കെ , അബ്ബാസ്, അനീസ് എം കെ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ മലമ്പനി, മന്ത്, NCD സ്ക്രീനിംഗ് എന്നിവ നടത്തി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)