നിശ്ചലമായി വാട്സ്ആപ്പ്

MTV News 0
Share:

പ്രമുഖ ഓൺലൈൻ മെസേജിങ് ആപ്പായ വാട്സ്ആപ്പ് 2 മണിക്കൂർ നേരത്തേക്ക് നിശ്ചലമായി. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അ‍യക്കാനോ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തതായി ട്വിറ്ററിൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇതുസംബന്ധിച്ച് വാട്സാപ്പ് പ്രതികരിച്ചിട്ടില്ല.

ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സ്ആപ്പ് സേവനങ്ങൾക്ക് തടസം നേരിട്ടത്.വാട്സ്ആപ്പിന്‍റെ സമൂഹമാധ്യമ ഹാൻഡിലുകളിൽ ഇതുസംബന്ധിച്ച് വിശദീകരണമൊന്നും നൽകിയിട്ടില്ല.