“തനിച്ച് നേരിടാൻ മോഹൻലാൽ, ചിത്രം 26ന് തിയേറ്ററുകളിലേക്ക്, ട്രെയിലർ പുറത്ത്

MTV News 0
Share:

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന എലോണിന്റെ ട്രെയിലർ പുറത്തുവിട്ടു. പ്രഖ്യാപന നാൾ മുതൽ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതോടെ ഇത് ഇരട്ടിച്ചിരിക്കുകയാണ്. ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കകം 211k ആളുകളാണ് അത് കണ്ടത്.

ട്രെയിലറിനൊപ്പം ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവിട്ടു. 2023 ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും.