കോഴിക്കോട് ജില്ലയിൽ ഇന്ന് (03-01-2023).

MTV News 0
Share:
MTV News Kerala

എൽപിഎസ്എ,യുപിഎസ്എ സൗജന്യ പരിശീലനം

പേരാമ്പ്ര ∙ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്മെന്റ് സെന്ററിൽ സൗജന്യ എൽപിഎസ്എ, യുപിഎസ്എ പരിശീലനം നൽകുന്നു. 7ന് വൈകിട്ട് 5ന് മുൻപായി പേരാമ്പ്ര സിഡിസിയുടെ ഫെയ്സ്ബുക് പേജിലെ ലിങ്ക് വഴിയോ ക്യുആർ കോഡ് സ്കാൻ ചെയ്തോ റജിസ്റ്റർ ചെയ്യണം. 0496-2615500.

ഗതാഗത നിയന്ത്രണം

മാവൂർ ∙ ജലജീവൻ മിഷൻ ജലപദ്ധതിക്ക് പൈപ്‌ലൈനുകൾ സ്ഥാപിക്കുന്നതിനാൽ മാവൂർ–എരഞ്ഞിമാവ് റോഡിൽ 13 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മാവൂർ ഭാഗത്തു നിന്നു പന്നിക്കോട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കൂളിമാട് നിന്നു പാഴൂർ–പുൽപറമ്പ്–കൊടിയത്തൂർ വഴി തിരിച്ചു വിടും.

കൂടിക്കാഴ്ച 5ന്

ചാത്തമംഗലം ∙ ആർഇസി ഗവ.ഹൈസ്കൂളിൽ എടിഎം താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 5ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.