30 കിലോ കഞ്ചാവുമായി മാവൂർ സ്വദേശി പിടിയിലായി.

MTV News 0
Share:
MTV News Kerala

വയനാട്:30 കിലോ കഞ്ചാവുമായി മാവൂർ സ്വദേശി പിടിയിലായി.കോഴിക്കോട് മാവൂർ പടാരുകുളങ്ങര സ്വദേശിയായ രാജീവിനെയാണ് പിടികൂടിയത്.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും മാനന്തവാടി എക്‌സൈസ് ഇൻസ്‌പെക്ടറും പാർട്ടിയും തോൽപ്പെട്ടി എക്‌സൈസ് ചെക്പോസ്റ്റ് പാർട്ടിയും ചേർന്ന് തോൽപ്പെട്ടി എക്‌സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് ആന്ധ്രയിൽ നിന്നും കെ എസ് ആർ ടി സി ബസ്സിൽ കടത്തി കൊണ്ട് വന്ന 30 കിലോയോളം കഞ്ചാവാണ് പിടികൂടിയത്.


പരിശോധനയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്‌ക്വാഡ് തലവൻ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ അനികുമാറിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർമാരായ ബിൽജിത്,എസ് മധുസൂദനൻ നായർ , പ്രിവന്റിവ് ഓഫീസർമാരായ സുരേഷ് വെങ്ങാലികുന്നേൽ , അരുൺപ്രസാദ്, ചന്ദ്രൻ സിവിൽ എക്സൈസ് ഓഫീസർമാരായ എം. എം. അരുൺകുമാർ, മുഹമ്മദലി,സജി പോൾ, സുബിൻ,ശ്രീധരൻ, വിജേഷ്‌കുമാർ ,വിഷ്ണു രാജേഷ് , എക്സൈസ് ഡ്രൈവർ കെ.രാജീവ്, എന്നിവരും പങ്കെടുത്തു.

Share:
MTV News Keralaവയനാട്:30 കിലോ കഞ്ചാവുമായി മാവൂർ സ്വദേശി പിടിയിലായി.കോഴിക്കോട് മാവൂർ പടാരുകുളങ്ങര സ്വദേശിയായ രാജീവിനെയാണ് പിടികൂടിയത്.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും മാനന്തവാടി എക്‌സൈസ് ഇൻസ്‌പെക്ടറും പാർട്ടിയും തോൽപ്പെട്ടി എക്‌സൈസ് ചെക്പോസ്റ്റ് പാർട്ടിയും ചേർന്ന് തോൽപ്പെട്ടി എക്‌സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് ആന്ധ്രയിൽ നിന്നും കെ എസ് ആർ ടി സി ബസ്സിൽ കടത്തി കൊണ്ട് വന്ന...30 കിലോ കഞ്ചാവുമായി മാവൂർ സ്വദേശി പിടിയിലായി.