
കോഴിക്കോട് : കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ജയിൽ യൂണിറ്റ് കെ എം സി ടി മെഡിക്കൽ കോളേജുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ പി കെ നാസർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജയിൽ യൂണിറ്റ് എക്സിക്യൂട്ടീവ് പ്രസാദ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജയിൽ സൂപ്രണ്ട് ഹാരിസ് മുഖ്യാതിഥിയായി .
ജില്ലാ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് സുരേഷ് ,സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് യുനസ്
രാജേഷ് കുമാർ .പ്രഭാകരൻ കെ കെ.
റിനേഷ് സിപി എന്നിവർ പ്രസംഗിച്ചു.
കെ ജെ എസ് ഒ എ ജില്ലാ യൂണിറ്റ് കൺവീനർ സജാദ് സ്വാഗതവും .കൗൺസിലർ ശ്രീബേഷ് നന്ദിയും പറഞ്ഞു.
നൂറോളം ജയിൽ ജീവക്കാരും അവരുടെ കുടുംബവും പങ്കെടുത്ത ക്യാമ്പിൽ ജനറൽ മെഡിസിൻ , ഇ എൻ ടി ,നെഞ്ച് രോഗം ,അസ്ഥിരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും ,വിവിധ രക്ത പരിശോധനയും നടന്നു.
© Copyright - MTV News Kerala 2021





View Comments (0)