ചെറുവാടി ജലോത്സവത്തിൽ ജേതാക്കളായി മൈത്രി വെട്ടുപാറ.

MTV News 0
Share:

ചെറുവാടി:ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച എട്ടാമത് ചാലിയാർ ജലോത്സവത്തിൽ മൈത്രി വെട്ടുപാറ ജേതാക്കളായി. സി കെ ടി യു ചെറുവാടി, വി വൈ സി സി വാവൂർ ക്രമേണ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.


ടൂർണമെന്റിലെ മികച്ച അമരക്കാരനായി മൈത്രി വെട്ടുപാറയുടെ അമരക്കാരനെയും മികച്ച അച്ചടക്കം ഉള്ള ടീമായി എആർ കെ കുനിയിലിനെയും തെരഞ്ഞെടുത്തു.

രാവിലെ ബൈക്ക് സ്റ്റണ്ട് ഷോയും നിരവധി പേർ അണിനിരന്ന ഘോഷയാത്രയും നടന്നു.

തുടർന്ന് ചെറുവാടിക്കടവിൽ വെച്ച് നടന്ന ചടങ്ങ് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ഇഖ്റ ഹോസ്പിറ്റലും ജനകീയ കൂട്ടായ്മയും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പും നടന്നു.