ബി ജെ പി ക്ക് തിരിച്ചടി,കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു

MTV News 0
Share:

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ കൂട് മാറ്റം തുടരുകയാണ്. ഏറ്റവും ഒടുവിലായി ബി ജെ പി നിയമസഭാംഗമായ ബാബു റാവു ചിഞ്ചൻസുർ ആണ് ബി ജെ പി വിട്ട് കോൺഗ്രസിൽ ചേരാനൊരുങ്ങുന്നത്. കര്‍ണാടക കൗണ്‍സിൽ ചെയർപേഴ്സൺ ബസവരാജ ഹോരാട്ടിക്ക് തിങ്കളാഴ്ച ചിഞ്ചൻസുർ രാജി സമർപ്പിച്ചു. ചിഞ്ചൻസുറിൻറെ രാജി സ്വീകരിച്ചതായി ഹോട്ടാരി അറിയിച്ചു.

ഗുർമിത്കലിൽ നിന്നുള്ള മുൻ എം‌ എൽ‌ എയായ ചിഞ്ചുസുർ 2018 ലെ നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയായിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേർന്നത്. 2019 ലോക്‌സഭാ കാലത്ത് കോൺഗ്രസ് മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ ശക്തമായി പ്രചാരണം നടത്തിയവരിൽ ഒരാൾ കൂടിയായിരുന്നു ചിഞ്ചുസർ. ഉടൻ തന്നെ ചിഞ്ചസുർ കോൺഗ്രസിൽ ഔദ്യോഗികമായി ചേരുമെന്നാണ് റിപ്പോർട്ട്.

Share:
Tags:
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ കൂട് മാറ്റം തുടരുകയാണ്. ഏറ്റവും ഒടുവിലായി ബി ജെ പി നിയമസഭാംഗമായ ബാബു റാവു ചിഞ്ചൻസുർ ആണ് ബി ജെ പി വിട്ട് കോൺഗ്രസിൽ ചേരാനൊരുങ്ങുന്നത്. കര്‍ണാടക കൗണ്‍സിൽ ചെയർപേഴ്സൺ ബസവരാജ ഹോരാട്ടിക്ക് തിങ്കളാഴ്ച ചിഞ്ചൻസുർ രാജി സമർപ്പിച്ചു. ചിഞ്ചൻസുറിൻറെ രാജി സ്വീകരിച്ചതായി ഹോട്ടാരി അറിയിച്ചു. ഗുർമിത്കലിൽ നിന്നുള്ള മുൻ എം‌ എൽ‌ എയായ ചിഞ്ചുസുർ 2018 ലെ നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന്...ബി ജെ പി ക്ക് തിരിച്ചടി,കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു