സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; യുവതിയുടെ പരാതിയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.

MTV News 0
Share:

കോഴിക്കോട്: സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശികളായ രണ്ടുപേരെയാണ് പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് നഗരത്തിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. മാർച്ച് നാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

കോഴിക്കോട് സ്വദേശിയായ മറ്റൊരു സീരിയൽ നടിയാണ് പ്രതികളെ പരിചയപ്പെടുത്തിനൽകിയതെന്നും സീരിയലിന്റെ കാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞാണ് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പാനീയത്തിൽ ലഹരിമരുന്ന് കലർത്തിനൽകി പീഡിപ്പിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ ആരോപണം.

Share:
കോഴിക്കോട്: സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശികളായ രണ്ടുപേരെയാണ് പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് നഗരത്തിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. മാർച്ച് നാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിയായ മറ്റൊരു സീരിയൽ നടിയാണ് പ്രതികളെ പരിചയപ്പെടുത്തിനൽകിയതെന്നും സീരിയലിന്റെ കാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞാണ് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പാനീയത്തിൽ...സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; യുവതിയുടെ പരാതിയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.