രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധദിനം ആചരിച്ചു

MTV News 0
Share:

ഫറോക്ക്: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധദിനം ആചരിച്ചു. ഫറോക്ക് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ ധർണ്ണ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കോഴിക്കോട് ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ സുനിൽ കക്കുഴി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ്‌ ഇർഷാദ്. കെ അധ്യക്ഷത വഹിച്ചു. സൈഫു എൻ.കെ സ്വാഗതവും ട്രഷറർ ടി. എം. ഷാജി നന്ദിയും പറഞ്ഞു.