തന്റെ മകന് ഇംഗ്ലീഷ് അറിയില്ല; അവന്‍ കേരളത്തിലേക്ക് പോയിട്ടില്ലെന്ന് ഷാരൂഖ് സെയ്ഫിയുടെ പിതാവ്

MTV News 0
Share:

ഡല്‍ഹി: കോഴിക്കോട് എലത്തൂരിനടുത്ത് തീവണ്ടിയില്‍ പെട്രോള്‍ എറിഞ്ഞ് തീവച്ച കേസില്‍ പോലീസ് അന്വേഷണം ഡല്‍ഹിയിലേക്കും യുപിയിലേക്കും വ്യാപിച്ചിരിക്കെ, പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ പിതാവ് രംഗത്ത്. ഷാരൂഖ് സെയ്ഫിയുടെ പിതാവ് ഫക്രുദ്ദീന്‍ സെയ്ഫിയാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ മകന്‍ കേരളത്തിലേക്ക് പോയിട്ടില്ലെന്നും മാര്‍ച്ച് 31 മുതല്‍ അവനെ കാണാനില്ലെന്നും പിതാവ് പറഞ്ഞു. മകന് ഇംഗ്ലീഷ് നന്നായി അറിയില്ലെന്നും ഫക്രുദ്ദീന്‍ മീഡിയവണ്ണിനോട് പറഞ്ഞു.സോഷ്യല്‍ മീഡിയയില്‍ തന്റെ മകന്റെ വീഡിയോ പ്രചരിക്കുന്നത് കണ്ടുവെന്നും പോലീസ് വീട്ടില്‍ പരിശോധിക്കാന്‍ വന്നിട്ടുണ്ടെന്നും പിതാവ് പറയുന്നു. യുപിയിലെ നോയ്ഡയിലുള്ള കാര്‍പെന്ററാണ് ട്രെയിന്‍ തീവയ്പ്പിന് പിന്നില്‍ എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കേരളാ പോലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിലേക്ക് പോകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഷാരൂഖ് സെയ്ഫിയുടെ പിതാവിന്റെ പ്രതികരണം ശ്രദ്ധിക്കപ്പെടുന്നത്.