
പിണറായി ‘ദരിദ്രനായ’ മുഖ്യമന്ത്രി.. ഏറ്റവും കൂടുതല്‍ ആസ്തി ജഗന്; മുഖ്യമന്ത്രിമാരുടെ ആസ്തി പുറത്ത്
രാജ്യത്തെ 30 മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ഇലക്ഷന്‍ വാച്ച്‌ഡോഗായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ആസ്തി വിവരങ്ങള്‍ ശേഖരിച്ചത്. നിലവിലെ 30 മുഖ്യമന്ത്രിമാരില്‍ 29 പേരും കോടീശ്വരന്‍മാരാണ് എന്നാണ് എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ തുടങ്ങിയവരാണ് ഏറ്റവും ആസ്തി കുറഞ്ഞ മുഖ്യമന്ത്രിമാര്‍. ആന്ധാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ട വിവരങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കാം.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)