രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം തുടർച്ചയായി 10000 ന് മുകളിൽ

MTV News 0
Share:
MTV News Kerala

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം തുടർച്ചയായി 10000 ന് മുകളിൽ. 10,158 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞദിവസം ഡൽഹിയിൽ മാത്രം 1396 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 31.9% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 15 മാസങ്ങൾക്കിടെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇത്.24 മണിക്കൂറിനിടെ 5 കൊവിഡ് മരണങ്ങളും ഡൽഹിയിൽ സ്ഥിരീകരിച്ചു