കുമാരസ്വാമിയെ നേരിടാന്‍ സുമലത

MTV News 0
Share:
MTV News Kerala

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശക്തമായ പോരാട്ടത്തിന് ബിജെപി ഒരുങ്ങുന്നു. കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവെന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ പോരാട്ടം ശക്തമാക്കി കളം നിറയാനാണ് ബിജെപിയുടെ തീരുമാനം. ഈ പശ്ചാത്തലത്തില്‍ നടി സുമലത മാണ്ഡ്യയില്‍ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി മാണ്ഡ്യ മണ്ഡലത്തില്‍ ജനവിധി തേടുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ജെഡിഎസിന്റെ മറ്റൊരു നേതാവാണ് മാണ്ഡ്യയിലെ സ്ഥാനാര്‍ഥി. എന്നാല്‍ അനാരോഗ്യം കാരണം അദ്ദേഹം പിന്മാറാനുള്ള സാധ്യതയും കല്‍പ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുമാരസ്വാമി മാണ്ഡ്യയിലും മല്‍സരിക്കുമെന്ന വാര്‍ത്തകള്‍.