
കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിനടിയിൽപെട്ട് മാവൂർ സ്വദേശിയായ കുരുന്നിന് ദാരുണാന്ത്യം
മാവൂർ സ്വദേശിയായ അഞ്ചു വയസ്സുകാരൻ ഊഞ്ഞാലിനടിയിൽ പെട്ട് ദാരുണാന്ത്യം. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ അഞ്ചു വയസ്സുകാരനായ നിഹാലാണ് മരണപ്പെട്ടത്.
കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിനടിയിൽ പെട്ടാണ് ദാരുണാന്ത്യം സംഭവിച്ചത്. കല്ല്യാണ പരിപാടിയിൽ പങ്കെടുക്കവേ കുട്ടികൾക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ച ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കെ താഴെ വീഴുകയും ഊഞ്ഞാലിനടിയിൽ കുടുങ്ങി മരണപ്പെടുകയുമായിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)