താനൂർ ബോട്ട് ദുരന്തം : മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ പികെ ഫിറോസ്, അബ്ദുറഹിമാൻ രണ്ടത്താണി ഉൾപ്പെടെയുള്ള 150 പേർക്കെതിരെ കേസ്.

MTV News 0
Share:
MTV News Kerala

22 പേർ മരണമടഞ്ഞ ബോട്ട് ദുരന്തത്തിൽ  ആരോപണ വിധേയനായ മന്ത്രി വി.അബ്ദുറഹിമാൻ രാജിവെക്കണം എന്നവശ്യപ്പെട്ട് താനൂർ മൂലക്കലിലെ മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് വെള്ളിയാഴ്ച മാർച്ച് നടത്തിയ  നേതാക്കൾക്കെതിരെ താനൂർ പൊലീസ് കേസെടുത്തു.  മാർച്ചിൽ മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ്, മുസ്‌ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എം.പി.അഷ്റഫ്, ട്രഷറർ നൂഹ് കരിങ്കപ്പാറ, മുസ്‌ലിം ലീഗ് മുനിസിപ്പൽ ജന. സെക്രട്ടറി കെ.സലാം, മുനിസിപ്പൽ ചെയർമാൻ പി.പി. ഷംസുദ്ദീൻ, മുനിസിപ്പൽ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.പി. അലി അക്ബർ, കൗൺസിലർ എം.പി.ഫൈസൽ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് പറപ്പൂ തടം, ജന. സെക്രട്ടറി ഉവൈസ് കുണ്ടുങ്ങൽ, വൈസ് പ്രസിഡണ്ട് സൈതലവി തൊട്ടിയിൽ, എം.എസ്.എഫ് മണ്ഡലം ജന.സെക്രട്ടറി നിസാം താനൂർ, മുഹമ്മദ് ആദിൽ എന്നിവർക്കും കണ്ടാലറിയാവുന്ന 150 പേർക്കുമെതിരെയാണ് കേസ്സ്. അനുമതിയില്ലാതെ റോഡ് ഉപരോധിച്ചത് ഉൾപ്പെടെയുള്ള 143, 145, 147, 183  വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Share:
Tags:
MTV News Kerala22 പേർ മരണമടഞ്ഞ ബോട്ട് ദുരന്തത്തിൽ  ആരോപണ വിധേയനായ മന്ത്രി വി.അബ്ദുറഹിമാൻ രാജിവെക്കണം എന്നവശ്യപ്പെട്ട് താനൂർ മൂലക്കലിലെ മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് വെള്ളിയാഴ്ച മാർച്ച് നടത്തിയ  നേതാക്കൾക്കെതിരെ താനൂർ പൊലീസ് കേസെടുത്തു.  മാർച്ചിൽ മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ്, മുസ്‌ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എം.പി.അഷ്റഫ്, ട്രഷറർ നൂഹ് കരിങ്കപ്പാറ, മുസ്‌ലിം ലീഗ് മുനിസിപ്പൽ ജന....താനൂർ ബോട്ട് ദുരന്തം : മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ പികെ ഫിറോസ്, അബ്ദുറഹിമാൻ രണ്ടത്താണി ഉൾപ്പെടെയുള്ള 150 പേർക്കെതിരെ കേസ്.