ഭക്ഷണം കഴിച്ചയാൾ യു.പി.ഐ വഴി പണം അയച്ചു; പിന്നാലെ ഹോട്ടൽ ഉടമയുടെ അക്കൗണ്ട് മരവിപ്പിച്ചു

MTV News 0
Share:

താമരശ്ശേരി:
ഭക്ഷണം കഴിച്ചയാൾ യു.പി.ഐ ട്രാൻസാക്ഷനിലൂടെ പണം അയച്ചതിനാൽ താമരശേരി സ്വദേശി സാജിറിന്റ  അക്കൗണ്ട് മരവിച്ചു., പണം അയച്ച ജയ്പൂർ സ്വദേശി തട്ടിപ്പ് കേസിലെ പ്രതിയാണന്ന് വ്യക്തമായതോടെ അക്സിസ് ബാങ്ക് സാജിറിന്റെ അക്കൗണ്ട് മരവിച്ചത്.
263 രൂപയാണ് ജയ്പൂർ സ്വദേശി യു.പി.ഐ ട്രാൻസാക്ഷനിലൂടെ സാജിറിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. തൊട്ടുപിന്നാലെ സാജിറിന്റെ അക്കൗണ്ട് മരവിച്ചു. ബാങ്കിൽ നേരിട്ടെത്തി കാര്യം അന്വേഷിച്ചപ്പോഴാണ് 13 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് തനിക്ക് പണം അയച്ചതെന്ന കാര്യം മനസിലായത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ ഉത്തരവ് പ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും സൈബർ സെല്ലാണ് നിർദേശം നൽകിയതെന്നും ബാങ്കുകാർ പറയുന്നു.
കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ ജയ്പൂർ ജവഹർ നഗർ സർക്കിൾ എസ് എച്ച് ഒയെ ബന്ധപ്പെടാനാണ് നിർദേശം.
.
കടയിൽ നിന്ന് കിട്ടുന്ന തുഛമായ വരുമാനം കൊണ്ടാണ് കടയിലെയും വീട്ടിലേയും കാര്യങ്ങളും നടന്നുപോന്നിരുന്നത്. അക്കൗണ്ട് പൂർണമായും മരവിപ്പിച്ചതോടെ ഉള്ള പണം പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിലായി സാജിർ.