കേരള സ്റ്റോറി കഴിഞ്ഞു, അടുത്തത് അജ്മീര്‍ 92, എന്താണ് യഥാര്‍ത്ഥത്തില്‍ രാജസ്ഥാനില്‍ സംഭവിച്ചത്?

MTV News 0
Share:
MTV News Kerala

കേരളത്തില്‍ നിന്ന് മതംമാറ്റി യുവതികളെ ഐസിസിലേക്ക് കൊണ്ടുപോകുന്നുവെന്ന് കാണിച്ച് നിര്‍മിച്ച ചിത്രമായിരുന്നു കേരള സ്‌റ്റോറി. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതൊരു പ്രചാരണ ചിത്രമാണെന്ന് നിരവധി പേരാണ് വിമര്‍ശിച്ചത്. 30000 അധികം യുവതികളെ ഐസിസിലേക്ക് കൊണ്ടുപോയെന്ന വാദത്തിനും തെളിവില്ലായിരുന്നു.എന്തായാലും ചിത്രം ബോക്‌സോഫീസില്‍ വമ്പന്‍ വിജയമായി. കശ്മീര്‍ ഫയല്‍സിന് ശേഷം ഇതേ പാറ്റേണിലുള്ള ചിത്രം ഒരിക്കല്‍ കൂടി വിജയം നേടുകയായിരുന്നു. അടുത്തതായി വരാന്‍ പോകുന്നത് അജ്മീര്‍ 92 എന്ന ചിത്രമാണ്. ഇതും ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിടുന്ന പ്രചാരണ ചിത്രമാണെന്ന വിമര്‍ശനമുയര്‍ന്ന് കഴിഞ്ഞു. എന്താണ് പക്ഷേ ഈ വിവാദത്തിന് കാരണം. അജ്മീറില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് പരിശോധിക്കാം.