
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ (യുപിഎസ്‌സി) ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. 14,624 പരീക്ഷാര്‍ഥികൾ മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടി.
പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ളത്. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കു മെയിന്‍ പരീക്ഷ എഴുതാം.
മെയ് 28നാണ് പ്രിലിമിനറി പരീക്ഷ നടത്തിയത്. മാര്‍ക്കുകള്‍, കട്ട് ഓഫ് മാര്‍ക്ക്, ഉത്തര സൂചിക എന്നിവ ഉടനെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് യുപിഎസ്‌സി അറിയിച്ചു. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു. സെപ്തംബർ 15നാണ് മെയിൻ പരീക്ഷ നടക്കുന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)