റോഡരിക് ഇടിഞ്ഞതിനെ തുടർന്ന് ബസ് താഴ്ന്നു .

MTV News 0
Share:

പെരുവയൽ:കല്ലേരി കൊണാറമ്പ് റോഡിൽ റോഡരിക് ഇടിഞ്ഞതിനെ തുടർന്ന് ബസ് താഴ്ന്നു .കുറ്റിക്കടവ് കോഴിക്കോട് സർവീസ് നടത്തുന്ന സാൻട്രോ ബസാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.ശക്തമായ മഴയെ തുടർന്ന് റോഡിന്റെ അരികുകൾ പലയിടങ്ങളിലായി വലിയ വിള്ളൽ സംഭവിച്ചിരുന്നു.ഈ വിള്ളൽ വന്ന ഭാഗത്ത് ആണ് ബസ് താഴ്ന്നത്.ഒരു കോടി രൂപ ചിലവഴിച്ച്
ഒരു മാസം മുമ്പാണ് ഈ റോഡിന്റെ നവീകരണം പൂർത്തിയായത്.
അതിനിടയിലാണ് ഇപ്പോൾ റോഡ് വിള്ളൽ വീണ് പല ഭാഗങ്ങളിലായി അപകടകരമായ വിധത്തിൽ ഇടിഞ്ഞത്.