Homeപ്രാദേശികംമാവൂർവിദ്യാലയ പരിസരങ്ങളിൽ എക്സൈസ് ഹെൽത്ത് വിഭാഗം സംയുക്ത പരിശോധന: പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു.
വിദ്യാലയ പരിസരങ്ങളിൽ എക്സൈസ് ഹെൽത്ത് വിഭാഗം സംയുക്ത പരിശോധന: പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു.
കട്ടാങ്ങൽ: കട്ടാങ്ങൽ, കള്ളൻ തോട്,, മലയമ്മ , പരത പൊയിൽ എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്ര ത്തിന്റെയും കുന്ദമംഗലം എക്സൈസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ വിദ്യാലയ പരിസരങ്ങളിൽ പരിശോധന നടത്തി . 100 വാര ചുറ്റളവിനുള്ളിൽ പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയ കടകളിൽ നിന്നും അരകിലോഗ്രാം ഉല്പന്നങ്ങൾ പിടിച്ചെടുത്തു. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത 6 കടകളിൽ നിന്നും പിഴയീടാക്കി.. പൊതു സ്ഥലത്ത് പുകവലിച്ച 4 പേരിൽ നിന്നു പിഴയീടാക്കി..
പരിശോധനയ്ക്ക് ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ , കുന്ദമംഗലം എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഹരീഷ് പി.കെ. , വസന്തൻ പി.വി., സിവിൽ എക്സൈസ് ഓഫിസർമാരായ ധനീഷ് കുമാർ, ഷഫീക്കലി, ദീപേഷ്
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ ഹക്കീം കെ.പി., ബാബു കെ. ,
ഫെമിമോൾ ഒ
എന്നിവർ നേതൃത്വം നൽകി.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)