ഏഴ് ഇനങ്ങളടങ്ങിയ മൂവായിരത്തോളം കിറ്റുകൾ; കേരള പ്രവാസി അസോസിയേഷൻ മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു

MTV News 0
Share:

കോഴിക്കോട് : കേരള പ്രവാസി അസോസിയേഷൻ മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റുകൾവിതരണം ചെയ്തു. മാവൂർ ഗ്രാമപ്പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലെ മൂവായിരത്തോളം കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ കൈമാറുന്നത്. ഓരോ കിറ്റിലും അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, പായസം കിറ്റ് തുടങ്ങി ഏഴ് ഇനങ്ങളാണുള്ളത്. കേരള പ്രവാസി അസോസിയേഷൻ മുഖ്യ രക്ഷാധികാരി വി.ബാലകൃഷ്ണൻ നായർ ഓണക്കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

പ്രവാസി അസോസിയേഷൻ മാവൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സജീവൻ കച്ചേരികുന്ന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മൻസൂർ മണ്ണിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം സനൽ കണ്ണിപ്പറമ്പ്, മുരളി നായന്നൂർ തുടങ്ങിയവർ സംസാരിച്ചു.

Share:
Tags:
കോഴിക്കോട് : കേരള പ്രവാസി അസോസിയേഷൻ മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റുകൾവിതരണം ചെയ്തു. മാവൂർ ഗ്രാമപ്പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലെ മൂവായിരത്തോളം കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ കൈമാറുന്നത്. ഓരോ കിറ്റിലും അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, പായസം കിറ്റ് തുടങ്ങി ഏഴ് ഇനങ്ങളാണുള്ളത്. കേരള പ്രവാസി അസോസിയേഷൻ മുഖ്യ രക്ഷാധികാരി വി.ബാലകൃഷ്ണൻ നായർ ഓണക്കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി അസോസിയേഷൻ മാവൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സജീവൻ കച്ചേരികുന്ന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മൻസൂർ മണ്ണിൽ മുഖ്യപ്രഭാഷണം...ഏഴ് ഇനങ്ങളടങ്ങിയ മൂവായിരത്തോളം കിറ്റുകൾ; കേരള പ്രവാസി അസോസിയേഷൻ മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു