ചാത്തമംഗലം പഞ്ചായത്ത് വനിതാ ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ്

MTV News 0
Share:
MTV News Kerala

കെട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്ത് വനിതാ ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ് (ലിഡർ ആസ്ഗോ) പുള്ളന്നൂർ വൈറ്റ് ലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.  പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് എം കെ നദീറ പതാക ഉയർത്തി.ജില്ലാ ജനറൽ സെക്രട്ടറി പി ടി എം ഷറഫുന്നിസ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ധാർമ്മിക മൂല്യങ്ങളിലധിഷ്ഠിതവും ജനക്ഷേമകരവുമായ പ്രവർത്തനത്തിൽ വനിതാ ലീഗ് പ്രവർത്തകർ വ്യാപൃതരാവണമെന്ന് അവർ പറഞ്ഞു. പ്രസിഡണ്ട് എം. കെ. നദീറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ബുഷ്റ സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സംഘടന ശക്തികരണം  വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി ഷറീന ഹസീബും, ലീഡർഷിപ്പ് ക്വാളിറ്റി ഇന്റർനാഷണൽ ട്രെയിനർ ടി കെ കരീമും ക്ലാസ്സ്‌ എടുത്തു.നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി ഹംസ മാസ്റ്റർ, സെക്രട്ടറി അഹമ്മദ് കുട്ടി അരയൻകോട്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ എം  ഹുസൈൻ, ജനറൽ സെക്രട്ടറി എൻ പി ഹമീദ് മാസ്റ്റർ,നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് സി കെ ഫസീല, ജനറൽ സെക്രട്ടറി കൗലത്ത്  കുന്നമംഗലം, വൈസ് പ്രസിഡണ്ട് പി. നുസ്രത്ത്, മുംതാസ് ഹമീദ്, നസീറ ബഷീർ,ഷഹർബാൻ ഗഫൂർ,ടി. ടി.മൊയ്തീൻ കോയ, പി.ടി സി അബ്ദുള്ള മാസ്റ്റർ, റസാക്ക് പുള്ളന്നൂർ,ഇ. പി. വത്സല, ഫസീല സലീം സംസാരിച്ചു.സെക്രട്ടറി
മൈമൂന നന്ദി പറഞ്ഞു.
കെ കെ അഷ്റഫ് മാസ്റ്റർ, എൻ ഹമീദ്, എം. കെ. അഷ്‌റഫ്‌,നസീമ ബീവി, സജില പി, റൈഹാനത്ത് പുള്ളന്നൂർ,ഷമീറ. പി എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ : ചാത്തമംഗലം പഞ്ചായത്ത് വനിതാ ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ് ജില്ലാ ജനറൽ സെക്രട്ടറി പി ടി എം ഷറഫുന്നിസ്സ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.