കമ്മ്യൂണിസം അന്യംനിൽക്കേണ്ട ആശയം : നാസർ ഫൈസി കൂടത്തായി

MTV News 0
Share:
MTV News Kerala

കമ്മ്യൂണിസം അന്യംനിൽക്കേണ്ട ആശയമാണെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. കമ്മ്യൂണിസം മത വിരുദ്ധത പ്രചരിപ്പിക്കുന്നു. മത നിരാസത്തിന്റെയും മതവിരുദ്ധതയുടെയും ഭാഗമാണ് കമ്മ്യൂണിസം. എസ്എഫ്ഐ ക്യാമ്പസുകളിൽ മതനിരാസം പ്രചരിപ്പിക്കുകയാണ്. കമ്മ്യൂണിസത്തിലേക്കുള്ള ചിലരുടെ നീക്കം അപകടം ചെയ്യുമെന്നും സുന്നി മഹല്ല് ഫെഡറേഷൻ കൺവെൻഷനിൽ നാസർ ഫൈസി കൂടത്തായി പറഞ്ഞു.

ഭൗതിക പ്രസ്ഥാനങ്ങളോട് കോംപ്രമൈസ് ആകുന്ന സമീപനം ഉണ്ടാകരുത്. മുസ്‌ലിം ലീഗും സമസ്തയും ചേർന്ന് നിന്ന സമയത്താണ് കേരളത്തിൽ നവോത്ഥാനം ഉണ്ടായിട്ടുള്ളത്. പാണക്കാട് കുടുംബവുമായുള്ള സമസ്തയുടെ ബന്ധം പൊളിക്കാൻ ശ്രമിക്കുന്നവരെ എതിർക്കുമെന്നും നാസർഫൈസി കൂടത്തായി പറഞ്ഞു.