പോലീസ് ഡ്രൈവർ സന്ദീപിനെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

MTV News 0
Share:
MTV News Kerala

മാവൂർ:മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ സന്ദീപിനെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കുറ്റിക്കാട്ടൂർ സ്വദേശിയായ
മുഹമ്മദ് ത്വായിഫിനെയാണ്
രാത്രി എട്ട് മണിയോടുകൂടി കസ്റ്റഡിയിലെടുത്തത്. ഇയാളെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇന്നുച്ചയ്ക്ക് കുറ്റിക്കാട്ടൂരിന് സമീപത്ത് വെച്ച് ബൈക്ക് മോഷണ കേസിലെ പ്രതികളെ പിടികൂടുന്നതിനിടയിലാണ് പോലീസിനെ കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം മുഹമ്മദ് ത്വായിഫ് ഓടി രക്ഷപ്പെടുകയായിരുന്നു.