ഒളവണ്ണ സഹായി റോഡ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു.

MTV News 0
Share:

ഒളവണ്ണ:ഗ്രാമപഞ്ചായത്തിലെ ചേരിപ്പാടം സഹായി റോഡ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതമായി അനുവദിച്ച 15 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി റംല, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം സിന്ദു എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ഷിനി ഹരിദാസ് സ്വാഗതവും കെ ജിബിൻ നന്ദിയും പറഞ്ഞു.