ഓർമ്മകളിലെ സി.എച്ച്; വനിതാലീഗ് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

MTV News 0
Share:

പെരുമണ്ണ : സി.എച്ച് അനുസ്മരണത്തിന്റെ ഭാഗമായി പെരുമണ്ണ പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റി “ഓർമ്മകളിലെ സി.എച്ച് ” ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. പെരുമണ്ണ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വനിതാലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ. ഫസീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിതാലീഗ് പ്രസിഡണ്ട് എം.സമീറ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.പി.അബ്ദുൽമജീദ്, ശറഫുന്നിസ മാവൂർ, റഹ്മത്ത് പുത്തൂർമഠം, സൗദാബി ചെറുകയിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.പി.കബീർ മൽസരത്തിന് നേതൃത്വം നൽകി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ യഥാക്രമം തെൻസി പാറക്കോട്ട്താഴം, ആഫിഷ വള്ളിക്കുന്ന്, ശറഫുന്നിസ്സ പെരുമണ്ണ എന്നിവർക്ക് ചന്ദ്രിക മുൻ പത്രാധിപർ ടി.പി.ചെറൂപ്പ ഉപഹാരങ്ങൾ നൽകി.സാജിത മാനിശ്ശേരി സ്വാഗതവും യു.കെ. റുഹൈമത്ത് നന്ദിയും പറഞ്ഞു.

Share:
പെരുമണ്ണ : സി.എച്ച് അനുസ്മരണത്തിന്റെ ഭാഗമായി പെരുമണ്ണ പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റി “ഓർമ്മകളിലെ സി.എച്ച് ” ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. പെരുമണ്ണ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വനിതാലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ. ഫസീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിതാലീഗ് പ്രസിഡണ്ട് എം.സമീറ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.പി.അബ്ദുൽമജീദ്, ശറഫുന്നിസ മാവൂർ, റഹ്മത്ത് പുത്തൂർമഠം, സൗദാബി ചെറുകയിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.പി.കബീർ മൽസരത്തിന് നേതൃത്വം...ഓർമ്മകളിലെ സി.എച്ച്; വനിതാലീഗ് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.