സമസ്‌തക്കെതിരായ ആക്ഷേപങ്ങൾക്ക്‌ പിന്നിൽ ചിലരുടെ താൽപര്യങ്ങൾ: ജിഫ്രി തങ്ങൾ

MTV News 0
Share:

സമസ്‌തക്കെതിരായ ആക്ഷേപങ്ങൾക്ക്‌ പിന്നിൽ ചിലരുടെ താൽപര്യങ്ങളാണെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ. ചിലരുദ്ദേശിക്കുന്ന ആശയങ്ങൾ നടപ്പാക്കാനാണിതെല്ലാം പറയുന്നത്‌. ഇതൊന്നും സന്മസ്‌തയെ ബാധിക്കില്ല. മഹാന്മാരുണ്ടാക്കിയ പ്രസ്ഥാനമാണിത്‌. ഇതിലെ പണ്ഡിതന്മാർക്ക്‌ ഭൗതിക താൽപര്യമില്ല.
തങ്ങന്മാരെ വിമർശിക്കുന്നവർ സമുദായത്തെ തെറ്റിക്കാനാണ്‌ ശ്രമിക്കുന്നത്‌ –- ഖത്തറിൽ ഞായറാഴ്‌ച നടന്ന പരിപാടിയിൽ ജിഫ്രിതങ്ങൾ വ്യക്തമാക്കി. മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളുടെ സാന്നിധ്യത്തിലാണ്‌ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉന്നയിച്ച അധിക്ഷേപങ്ങൾ സൂചിപ്പിക്കാതെയായിരുന്നു ജിഫ്രിതങ്ങളുടെ പ്രതികരണം. ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളും വേദിയിലുണ്ടായിരുന്നു.