പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ആൺകുട്ടികളും ലൈംഗിക വികാരങ്ങൾ നിയന്ത്രിക്കണമെന്നും ഇതര ലിംഗത്തിൽപ്പെട്ടവരെ ബഹുമാനിക്കണമെന്നും കൊൽക്കത്ത ഹൈക്കോടതി. പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട കൗമാരക്കാരന്റെ തടവുശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിർദേശം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിലായിരുന്നു കേസെടുത്തത്. ഇത്തരം സങ്കീർണതകൾ ഒഴിവാക്കാൻ സമഗ്ര ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളിൽ ആവശ്യമാണെന്നും ജസ്റ്റിസുമാരായ ചിത്തരഞ്ജൻ ദാസ്, പാർഥസാരഥി സെൻ എന്നിവർ ചൂണ്ടിക്കാട്ടി. നിമിഷ നേരത്തെ സന്തോഷങ്ങൾക്കായി പെൺകുട്ടികൾ ഇത്തരം പ്രേരണകൾക്ക് വഴങ്ങരുതെന്നും ശരീരത്തിന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കേണ്ടത് പെൺകുട്ടികളുടെ കടമയാണെന്നും കോടതി നിരീക്ഷിച്ചു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)