
പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും സ്ഥാനാര്‍ഥികളെ മാറ്റി. ജാവ്‌റയും ബഡ്നഗറുമടക്കം നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് മാറ്റിയത്. നേരത്തെ ഒരുസീറ്റില്‍ സ്ഥാനാര്‍ഥിയെ മാറ്റിയിരുന്നു. ആകെയുള്ള 230 സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ വിവിധയിടങ്ങളില്‍ പാര്‍ട്ടിക്കകത്ത് പ്രതിഷേധമുയര്‍ന്നിരുന്നു. പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്‍റെ വസതിയില്‍ കരിങ്കൊടി കെട്ടിയും ദിഗ്‌വിജയ് സിങ്ങിനും മകനുമെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ചുമായിരുന്നു പ്രതിഷേധം. ഒബിസി വിഭാഗത്തെ തഴഞ്ഞുവെന്നാരോപിച്ച് സംസ്ഥാന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജിവച്ചിരുന്നു. 40 സീറ്റുകളിലാണ് പ്രതിഷേധമുള്ളത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)