മാവൂർ ഗവ. ഹയർസെക്കന്ററി  സ്കൂൾ സുവർണ്ണജുബിലി ആഘോഷം : വിളംബര ജാഥ നടത്തി

MTV News 0
Share:

മാവൂരിന്റെ  അക്കാദമിക  രംഗത്ത് മികവാർന്ന  പ്രവർത്തനം  നടത്തി  50 വർഷം പൂർത്തിയാക്കുന്ന  മാവൂർ ഗവ. ഹയർസെക്കന്ററി  സ്കൂളിന്റെ  സുവർണ്ണജുബിലി  ആഘോഷം. ‘സുവർണം  2K24’ ന് തുടക്കമാവുന്നു ജനുവരി  15 ന്  ബഹുമാനപ്പെട്ട  ടൂറിസം  -പൊതുമരാമത്ത്  വകുപ്പുമന്ത്രി  അഡ്വ  പി  എ. മുഹമ്മദ്‌  റിയാസ്  സുവർണം  242K  ഉദ്ഘാടനം  ചെയ്യും.  ചടങ്ങിൽ  അഡ്വ  പി. ടി എ. റഹീം എം  എൽ. എ. അധ്യക്ഷം  വഹിക്കും. സുവർണ്ണ  ജുബിലി  ആഘോഷത്തിന്റെ ഭാഗമായി  വൈവിധ്യമാർന്ന  50 പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 

ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വിളംബര ജാഥ ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തി. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയൻ ,ജില്ലാ പഞ്ചായത്ത് മെമ്പർ സുധാകമ്പളത്ത് , പിടിഎ പ്രസിഡണ്ട് സുരേഷ് പുതുക്കുടി ,  പ്രിൻസിപ്പൽ മിനി എപി , ഹെഡ്മാസ്റ്റർ സുമേഷ് പി, അബ്ദുൽ വഹാബ്, ഷമീന ടി ഡോ.പരമേശ്വരൻ, രാംദാസ്, ഹരീഷ്, മധുസൂദനൻ, ആലിക്കുട്ടി എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളും , രക്ഷിതാക്കളും ,പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും വിളംബരജാഥയിൽ പങ്കെടുത്തു .

Share:
മാവൂരിന്റെ  അക്കാദമിക  രംഗത്ത് മികവാർന്ന  പ്രവർത്തനം  നടത്തി  50 വർഷം പൂർത്തിയാക്കുന്ന  മാവൂർ ഗവ. ഹയർസെക്കന്ററി  സ്കൂളിന്റെ  സുവർണ്ണജുബിലി  ആഘോഷം. ‘സുവർണം  2K24’ ന് തുടക്കമാവുന്നു ജനുവരി  15 ന്  ബഹുമാനപ്പെട്ട  ടൂറിസം  -പൊതുമരാമത്ത്  വകുപ്പുമന്ത്രി  അഡ്വ  പി  എ. മുഹമ്മദ്‌  റിയാസ്  സുവർണം  242K  ഉദ്ഘാടനം  ചെയ്യും.  ചടങ്ങിൽ  അഡ്വ  പി. ടി എ. റഹീം എം  എൽ. എ. അധ്യക്ഷം  വഹിക്കും. സുവർണ്ണ  ജുബിലി  ആഘോഷത്തിന്റെ ഭാഗമായി  വൈവിധ്യമാർന്ന  50 പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ...മാവൂർ ഗവ. ഹയർസെക്കന്ററി  സ്കൂൾ സുവർണ്ണജുബിലി ആഘോഷം : വിളംബര ജാഥ നടത്തി