അയോധ്യയിൽ വൻ താരനിര; മോഹൻലാൽ ച‌ടങ്ങിൽ പങ്കെടുത്തില്ല

MTV News 0
Share:
MTV News Kerala

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിനെത്തിയത് വൻ താരനിര. പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാന്‍ അമിതാഭ് ബച്ചന്‍, ചിരഞ്ജീവി അനുപം ഖേര്‍, രജിനികാന്ത്. അഭിഷേക് ബച്ചന്‍, കത്രീന കൈഫ്, വിക്കി കൗശാല്‍, റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അഭിഷേക് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന, രാം ചരണ്‍, രോഹിത് ഷെട്ടി, രണ്‍ദീപ് ഹൂഡ തു‌ടങ്ങി നിരവധി പേർ ക്ഷേത്രത്തിലെത്തി. കേരളത്തിൽ നിന്ന് മോഹൻലാലിനു ക്ഷണം ലഭിച്ചിരുന്നുവെങ്കിലും ച‌ടങ്ങിൽ  അദ്ദേഹം പങ്കെടുത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. ഖുശ്ബു, കങ്കണാ റണാവത്ത്, ഷെഫാലി ഷാ തുടങ്ങിയവരും പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. ചടങ്ങിന് മുന്നോടിയായി നേരത്തെ തന്നെ കങ്കണ ക്ഷേത്രത്തിലെത്തുകയും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപെടുകയും ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയാണിത് എന്നായിരുന്നു സംഗീത സംവിധായകന്‍ ശങ്കര്‍ മഹാദേവന്റെ പ്രതികരണം.  ഏകദേശം 8000 പേർക്കാണ് ഔദ്യോഗിക ക്ഷണക്കത്തയച്ചിരിക്കുന്നത്. ഇതിൽ പകുതിയോളം പേർ സന്യാസിമാരാണ്. കേരളത്തിൽനിന്നു സ്വാമി ചിദാനന്ദപുരി, സ്വാമി പ്രജ്ഞാനാനന്ദ തീർഥ എന്നിവരുൾപ്പെടെ ഇരുപത്തഞ്ചോളം സന്യാസിമാർ അയോധ്യയിലെത്തിയിരുന്നു.