ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോയ ജഗദീഷ് പാർട്ടിയിൽ തിരിച്ചെത്തി

MTV News 0
Share:
MTV News Kerala

കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജഗദീഷ് ഷെട്ടർ വീണ്ടും ബിജെപിയില്‍ തിരിച്ചെത്തി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് താന്‍ പാര്‍ട്ടിയിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ജഗദീഷ് ഷെട്ടർ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്.യെഡിയൂരപ്പയും ഷെട്ടറിനൊപ്പമുണ്ട്.

കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ബിജെപി വിട്ട് കോൺഗ്രസില്‍ ചേർന്നത്. തിരഞ്ഞെടുപ്പിൽ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ജഗദീഷ് ഷെട്ടറിനെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ മുതിർന്ന ബിജെപി നേതാക്കൾ നടത്തുന്ന ശ്രമങ്ങൾ സംസ്ഥാനത്തെ ബിജെപിയിലെ നേതൃത്വ പ്രതിസന്ധിയുടെ സൂചനയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വിമർശിച്ചിരുന്നു.