എറണാകുളത്ത് ‘ലൈം രോ​ഗം’റിപ്പോർട്ട്ചെയ്തു, അത്യപൂർവംനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈ റോളജിയിലെ പരിശോ ധനയില്‍രോഗംസ്ഥിരീകരിച്ചു.

MTV News 0
Share:
MTV News Kerala

അത്യപൂർവമായ ലൈംരോഗംഎറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പനിയും വലത് കാൽമുട്ടിൽ നീർവീക്കവുമായി രോ​ഗിയെകഴിഞ്ഞഡിസംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽ നിന്നുള്ള സ്രവംപരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയപരിശോധനയിലാണ് ലൈം രോ​ഗമാണെന്നു ഉറപ്പിച്ചത്. ലൈം രോ​ഗത്തിനുള്ള ചികിത്സആരംഭിച്ചതോടെആരോഗ്യംമെച്ചപ്പെടുകയും ഡിസംബർ 26നു ആശുപത്രി വിടുകയും ചെയ്തു.

ആശുപത്രി അധികൃതർ ജില്ലാമെഡിക്കൽഓഫീസറെവിവരംഅറിയിച്ചതിനെ തുടർന്നു ആരോ​ഗ്യ വകുപ്പിന്റെനേതൃത്വത്തിൽ രോ​ഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്വൈറോളജിയിലേക്ക് അയച്ചു.അവിടെയും രോ​ഗം സ്ഥിരീകരിച്ചു.

*എന്താണ് ലൈം രോ​ഗം*

ലൈംരോഗംബൊറേലിയ ബർ​ഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇതു ചില പ്രാണികൾ വഴി പകരുന്നു. ജില്ലയിൽ ആദ്യമായാണ്സ്ഥിരീകരിക്കുന്നതെന്നുചികിത്സയ്ക്കു നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ജിൽസി ജോർജ് വ്യക്ത മാക്കി.

നാഡീ വ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം.കൃത്യസമയത്ത് കണ്ടെത്തിയാൽ ഡോക്സിസൈക്ലിൻ ​ഗുളികകൾ അടക്കമുള്ള ചെലവുകുറഞ്ഞചികിത്സാ മാർ​ഗത്തിലൂടെ രോ​ഗം ഭേദമാക്കാം.

Share:
MTV News Keralaഅത്യപൂർവമായ ലൈംരോഗംഎറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പനിയും വലത് കാൽമുട്ടിൽ നീർവീക്കവുമായി രോ​ഗിയെകഴിഞ്ഞഡിസംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽ നിന്നുള്ള സ്രവംപരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയപരിശോധനയിലാണ് ലൈം രോ​ഗമാണെന്നു ഉറപ്പിച്ചത്. ലൈം രോ​ഗത്തിനുള്ള ചികിത്സആരംഭിച്ചതോടെആരോഗ്യംമെച്ചപ്പെടുകയും ഡിസംബർ 26നു ആശുപത്രി വിടുകയും ചെയ്തു. ആശുപത്രി അധികൃതർ ജില്ലാമെഡിക്കൽഓഫീസറെവിവരംഅറിയിച്ചതിനെ തുടർന്നു ആരോ​ഗ്യ വകുപ്പിന്റെനേതൃത്വത്തിൽ രോ​ഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്...എറണാകുളത്ത് ‘ലൈം രോ​ഗം’റിപ്പോർട്ട്ചെയ്തു, അത്യപൂർവംനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈ റോളജിയിലെ പരിശോ ധനയില്‍രോഗംസ്ഥിരീകരിച്ചു.