കൊച്ചിയില്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് വീണ സംഭവം: കേസെടുത്ത് പൊലീസ്, ബസ് കസ്റ്റഡിയില്‍ വാങ്ങി

MTV News 0
Share:

കൊച്ചി ചെറായിയില്‍ വിദ്യാര്‍ത്ഥി സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ സംഭവത്തില്‍ കേസെടുത്ത് മുനമ്പം പൊലീസ്. കൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്ന സുല്‍ത്താന്‍ ബസിനെതിരെയാണ് കേസെടുത്തത്. സുല്‍ത്താന്‍ ബസിന്റെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബസ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.പറവൂര്‍ ബോയ്‌സ് സ്‌കൂളിലെ സാവന്ത് എന്ന ഏഴാം ക്ലാസുകാരനാണ് ബസില്‍ നിന്ന് വീണത്. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബസ് നിര്‍ത്തുന്നതിന് മുമ്പേ പിന്‍വാതില്‍ തുറന്നു നല്‍കിയെന്നും കുട്ടി വീണതിനുശേഷം ബസുകാര്‍ സഹായിക്കാതെ പോയെന്നുമാണ് രക്ഷിതാക്കളുടെ പരാതി.