
മാവൂർ : കെ.എം.സി.ടി. എഞ്ചിനീയറിംഗ് കോളേജ് നാഷനൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ സപ്ത ദിന സഹവാസ ക്യാമ്പ് ചെറൂപ്പ ഗവർമെൻ്റ് ഹെൽത്ത് സെൻ്ററിൽ നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ഒ. നിഷിധ ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ഒ. ഗണേഷ് മാസ്റ്റർ. ശ്രീജിത്ത്.കെ, ഡോക്ടർ ജിതിൻ, സാലിഹ് മാസ്റ്റർ, ഒ. ഷരീഫുദ്ധീൻ, നേവിക പ്രസംഗിച്ചു. പ്രശസ്ത സിനിമ താരം അബു സലിം ക്യാമ്പ് സന്ദർശിച്ചു. . ആശുപത്രിയും പരിസരവും ശുചിയാക്കി. മുളകൾ കൊണ്ട് മനോഹരമാക്കി നിർമ്മിച്ച ഒരു സ്നേഹാരവം ആശുപത്രിക്കായി എൻ.എസ്.എസ് വിദ്യാർത്ഥികൾ സമ്മാനിച്ചു
പടം.
കെ എം സി .ടി എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിൻ്റെ സമാപനം ചെറൂപ്പ ഗവ: ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)