ലഹരി വ്യാപനത്തിനെതിരെ   ജനകീയ കൂട്ടായ്മ

MTV News 0
Share:

വെള്ളലശ്ശേരി:
വെള്ളലശ്ശേരിയിലും പരിസരപ്രദേശങ്ങളിലെയും ലഹരി വ്യാപനത്തിനെതിരെ   ജനകീയ കൂട്ടായ്മ  വെള്ളലശ്ശേരി ദാറുസ്സലാം മദ്രസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ നദീറയുടെ   അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം സി ഐ. എസ് ശ്രീകുമാർ മുഖ്യപ്രഭാഷണവും കുന്നമംഗലം എക്സൈസ് ഓഫീസർ ഷെഫീഖ് അലി  ലഹരി ബോധവൽക്കരണ  ക്ലാസ് നടത്തി, വാർഡ് മെമ്പർമാരായ വിശ്വൻ വെള്ളശ്ശേരി, ശിവദാസൻ ബംഗ്ലാവിൽ, റീന എ. നായർ കുഴി. ഉമ്മർ വെള്ളശ്ശേരി മറ്റു മത  രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള പ്രമുഖരും ആശംസകൾ അർപ്പിച്ചു സംസാരിച്ച പരിപാടിയിൽ കെ. അബ്ദുസ്സലാം ഹാജി സ്വാഗതവും  എം പി അബ്ദുസ്സലിം നന്ദിയും പറഞ്ഞു.

Share:
വെള്ളലശ്ശേരി:വെള്ളലശ്ശേരിയിലും പരിസരപ്രദേശങ്ങളിലെയും ലഹരി വ്യാപനത്തിനെതിരെ   ജനകീയ കൂട്ടായ്മ  വെള്ളലശ്ശേരി ദാറുസ്സലാം മദ്രസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ നദീറയുടെ   അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം സി ഐ. എസ് ശ്രീകുമാർ മുഖ്യപ്രഭാഷണവും കുന്നമംഗലം എക്സൈസ് ഓഫീസർ ഷെഫീഖ് അലി  ലഹരി ബോധവൽക്കരണ  ക്ലാസ് നടത്തി, വാർഡ് മെമ്പർമാരായ വിശ്വൻ വെള്ളശ്ശേരി, ശിവദാസൻ ബംഗ്ലാവിൽ, റീന എ. നായർ കുഴി. ഉമ്മർ വെള്ളശ്ശേരി മറ്റു...ലഹരി വ്യാപനത്തിനെതിരെ   ജനകീയ കൂട്ടായ്മ