ദില്ലി മദ്യനയ അഴിമതികേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

MTV News 0
Share:

ദില്ലി മദ്യനയ അഴിമതികേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. ഇ.ഡി സംഘമാണ് കെജ്‌രിവാളിനെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. കെജ്‌രിവാളിന്റെ വസതിക്ക് മുൻപിൽ ആം ആദ്മി പ്രവർത്തകർ വലിയ പ്രതിഷേധമാണ് നടത്തുന്നത്. സംഭവത്തെ തുടർന്ന് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.