
ഐപിഎല്‍ ; ആദ്യ മത്സരം ചെന്നൈയും ബെഗളൂരുവും തമ്മില്‍; കാത്തിരിക്കുന്നത് താരസമ്പന്നമായ ഉദ്ഘാടന ചടങ്ങ്.
ഐപിഎല്‍ പതിനേഴാം സീസണ് ഇന്ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും ബെഗളൂരും തമ്മിലാണ് സമരം. ചെന്നൈയിലെ ചെപ്പോക്കില്‍ വച്ച് രാത്രി 8 മണിക്കാണ് മത്സരം.
ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഇഷ്ടതാരങ്ങളായ എം എസ് ധോണിയും വിരാട് കൊഹ്ലിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മത്സരം കാണാനുള്ള ആകാംക്ഷയിലായിരിക്കും. റുതുരാജ് ഗെയ്ക്വാദാണ് സിഎസ്കെയെ നയിക്കുക. ഫാഫ് ഡുപ്ലസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍. ചെന്നൈയിലെ ചെപ്പോക്കില്‍ രാത്രി എട്ടിനാണ് കളി തുടങ്ങുക.
താരസമ്പന്നമായ ഉദ്ഘാടന ചടങ്ങാണ് ആരാധകരെ കാത്തിരിക്കുന്നത്. എ ആര് റഹ്മാന്റെ സംഗീത വിരുന്നാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകര്‍ഷണം. ഗായകരായ സോനു നിഗം, ബോളിവുഡ് നടന്മാരായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ് എന്നിവരും ചടങ്ങിനെ ആവേശത്തിലാക്കും.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)